Wednesday, April 4, 2012

Nilgiris




നീല ഗിരിമലനിരകള്‍

കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്.ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്.നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ് ചെക്ക്‌ പോസ്റ്റില്‍ എത്തി.രാത്രി ആയതിനാല്‍ നാടുകാണി ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സാധിച്ചില്ല.അങ്ങനെ ഞങ്ങള്‍ ചെക്ക്‌ പോസ്റ്റില്‍ നിന്നും പാസ് എടുത്തു.ട്രാവലര്‍ വണ്ടിയ്ക്കു ഏകദേശം 350 രൂപ കൊടുക്കേണ്ടി വരും.ഇനി നമ്മള്‍ യാത്ര ചെയ്യുന്നത് തമിഴ് നാട്ടിലേക്കാണ്‌....


തമിഴ് നാട്ടിലെ യാത്രയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ കീശയില്‍ ഒരു പാട് ചില്ലറ നോട്ട് കള്‍ കരുതണം.വഴിയില്‍ അവിടിവിടെയായ് ഓരോ മുളം കമ്പുകള്‍ നാട്ടി ഓരോ പോലീസ് കാരന്മാര്‍ നില്‍ക്കുന്നുണ്ടാവും.കേരള പോലീസ് നെ പോലെ മിനിമം നൂറു രൂപ കൊടുക്കേണ്ടി വരില്ല മാക്സിമം നൂറു രൂപയില്‍ ഒതുങ്ങും.അങ്ങനെ ഏകദേശം ഒന്‍പതു മണിയോടെ ഞങ്ങള്‍ തമിഴ്നാടിന്റെ മെയിന്‍ ചെക്ക്‌ പോസ്റ്റില്‍ എത്തി.അവിടെ പോലീസിന്റെ എണ്ണം കൂടുതലാണ്.പൊട്ടിക്കാതെ വെച്ച കേരള ബെവ്കോ പ്രോഡക്റ്റ് കണ്ടാല്‍ അവര്‍ അത് സീസ് ചെയ്യും.ഞങ്ങള്‍ കുടിച്ച ബിയര്‍ കുപ്പികള്‍ അവര്‍  കയറി എടുത്തോണ്ട് പോയി.തുടക്കക്കാരുടെ ജാള്യത മൂലം  കാലിയാകാത്ത  ബിയര്‍കള്‍ ഒരു ഉളുപ്പും കൂടാണ്ട് അവന്മാര്‍ അവിടെ നിന്നും  കഴിക്കുന്നത്‌ വരെ കാണേണ്ടി വന്നു.തണുത്ത കാറ്റ് നന്നായ് വീശി തുടങ്ങിയിരിക്കുന്നു.അങ്ങനെ ൧൦ മണി ആയപ്പോള്‍ ഗൂടല്ലൂര്‍ എത്തി.നാടുകാണിയില്‍ നിന്നും വരുമ്പോള്‍ ലെഫ്റ്റ് കട്ട്‌ ചെയ്താല്‍ മൈസൂര്‍ റൈറ്റ് കട്ട്‌ ഊട്ടി.മൈസൂര്‍ നു എഴുപതും ഊട്ടിക്ക്‌ 
അന്‍പതും കിലോമീറ്റര്‍ ദൂരം.








അങ്ങനെ ഞങ്ങള്‍ ആ റിസോര്‍ട്ടില്‍ എത്തി...മലയാളിയായ ഒരു തിരുവല്ലക്കാരന്‍ ഡോക്ടര്‍ ആണ് ഉടമസ്ഥന്‍ . ഞങ്ങളെ കാത്തു പുള്ളിക്കാരന്‍ ആ രാത്രിയില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.ചെന്നപ്പോള്‍ നല്ല സ്ട്യലന്‍ ബീഫ് വറത്തതും ലിവര്‍ ഫ്രൈ ചെയ്തതും.തുടക്കം ആണ്.ഐറ്റംസ് വേറെയും ഉണ്ടു ...കാണാനുള്ള സ്ഥലങ്ങളെ പറ്റി ഒക്കെ നല്ല വിവരണം തന്നു പുള്ളി.പിന്നെ ആ തണുപ്പില്‍ നല്ലൊരു കുപ്പ കൂട്ടി അത്താഴം.ചിക്കെന്‍ വറുത്തരച്ചത്,ചോറ്,ചപ്പാത്തി.രേക്ഷയില്ലാത്ത എരിവു ആണ് കറികള്‍ക്ക്...കഴിച്ചു കരഞ്ഞു പോയി.അവസാനം പുള്ളി തന്നെ കുറെ ഐസ് ക്രീം തന്നപ്പോലാണ് ഒന്ന് റെഡി ആയി വന്നത്.




മകര മാസത്തിന്റെ തണുപ്പില്‍ മുറിയിലെ കമ്പിളി പുതപ്പിനടിയില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹം ഉണ്ടെങ്കിലും രാവിലെ തന്നെ ഒരു ഹിന്ദി കാരന്‍ പയ്യന്‍ ചായയുമായ് വന്നു.അങ്ങനെ ആ മഞ്ഞില്‍ നനുത്ത പുലരിയില്‍ ഞങ്ങള്‍ കുളിച്ചു ഫ്രെഷായി പൈക്കാര തടാകം കാണുവാന്‍ പോയി.ഊട്ടി റോഡില്‍ ഏകദേശം 15 കിലോ മീറ്റര്‍ പോകുമ്പോളാണ് തടാകം.തടാകത്തിലെ ആല്‍ഗകളുടെ നിറം മലനിരകളുടെ ബാക്ക് ഗ്രൗണ്ടില്‍ ആ തടാകത്തിനു പ്രത്യേക ഒരു ഭംഗി  നല്‍കുന്നു.ബോട്ടിംഗ് ഉണ്ടു.സ്പീഡ് ബോട്ടുകളും മറ്റും പ്രകൃതി വാതകത്തില്‍  ആണ് ഓടിക്കുന്നത് .അതിനാല്‍ പുന്നമട കായലിലെ പോലെ മണ്ണെണ്ണയുടെ തിളക്കമില്ലാത്ത ശാന്ത സുന്ദരമായ തടാകം.ഊട്ടി തടാകം ഇതിന്റെ നാലയലത്ത്‌ വരില്ല.പെടല്‍ ബോട്ടിംഗ് ഇല്ലെന്നു മാത്രം.ഒരാള്‍ക്ക് ഏകദേശം അമ്പതു രൂപയാകും ബോട്ടിംഗ് നു.ചിത്രകാരന്റെ കാന്‍വാസില്‍ വരച്ച പോലെ തോന്നിക്കുന്ന ഒരു യാത്ര.





അവിടെയ്ക്ക് പോകുന്ന വഴികളും മനോഹരമാണ്.നീലഗിരി പോകുന്ന വഴികളില്‍ അങ്ങ് ദൂരെയായ് ഒരു സുന്ദരി സൂര്യ സ്നാനം ചെയ്യുന്ന പോലെ ഇളവെയിലില്‍ കിടക്കുന്നു.പിന്നീടു വശങ്ങളിലും തേയില തോട്ടങ്ങളാണ്.അങ്ങനെ യാത്ര ചെയ്യുമ്പോള്‍ വശങ്ങളില്‍ ആകാശം തൊട്ടുതലോടി നില്‍ക്കുന്ന യൂക്കാലി മരങ്ങളെ കാണാം.വില്‍‌സണ്‍ എസ്റ്റേറ്റ്‌.അവിടെ വണ്ടി പാര്‍ക്ക്‌ ചെയ്തു കുറച്ചു താഴേയ്ക്ക് നടന്നാല്‍ നീഡില്‍ റോക്ക് പോയിന്റ്‌ ഇല്‍ എത്താം.കാറ്റു നന്നായ് വീശുന്നുണ്ട്.ബാലന്‍സ് തെറ്റിയാല്‍ അടിയിലെ       കൊക്കയിലേക്ക് യാത്ര ചെയ്യാം.അവിടെ നിന്നും നോക്കിയാല്‍ ഫ്രോഗ് ഹില്‍ വ്യൂ കാണാം.അതായതു നീലഗിരിയുടെ ഒരു ഭാഗം ഒരു തവള കമന്നു ഇരിക്കണ പോലെ കാണാം.സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക്  നീഡില്‍ റോക്ക് ന്‍റെ മുനയില്‍ കയറാം.കയ്യില്‍ അതിനുള്ള ഐറ്റംസ് കരുതണം എന്ന് മാത്രം.









വീണ്ടും റിസോര്‍ട്ടില്‍ എത്തി.അയല വറുത്തതും ചിക്കന്‍ കറിയും.എരിവല്‍പ്പം കൂടുതലാണ്.നമ്മുടെ അരി കിട്ടില്ല.പൊന്നിയരിയില്‍ വച്ച ടോമോടോ റൈസ്, തൈര് സാദം, ലെമണ്‍ റൈസ് ഒക്കെ കിട്ടും. ചൂട് അറിയുന്നേയില.ഉച്ചയ്ക്ക് ശേഷം നേരെ മുതുമല വന്യ ജീവി സന്കേതതിലേക്ക്.ഗുടലൂര്‍ മൈസൂര്‍ റോഡില്‍ ഇരുപതു കിലോമീറ്റര്‍ യാത്രയുണ്ട്.അവിടെ നിന്നും ജീപെടുത്തു കാടിനുള്ളിലേക്ക്‌. 8 പേര്‍ക്ക് ഇരിക്കാവുന്ന ജീപിനു അവന്മാര്‍ 1500 ചോദിക്കും...ഒരു 600 700 രൂപയ്ക്ക് കിട്ടും.പത്രപാതി വനമാണ്.കാനന പാതയ്ക്ക് ഇരുവശത്തും കള്ളി ചെടികള്‍ തിന്നുന്ന മാനുകളെ കാണാം.പിന്നെ നാട്ടിലെ ഒരു കാക്ക പോലും അവിടെ ഇല്ല...അതിനു പകരം മയിലുകള്‍ ഉണ്ടു.ഫോട്ടോ എടുക്കലും മറ്റും നിരോധനം ഉണ്ടു...കുറെ ചെന്നപ്പോള്‍ കുറച്ച്‌ ആനകളെയും കണ്ടു.തീര്‍ന്നു.ഇനി വല്ല മൃഗങ്ങളെയും കാണണം എന്നുന്ടെല്‍ രാത്രിയെ പറ്റു.അത് അവിടെ പറ്റില്ല താനും.തിരികെ വരുമ്പോള്‍ ഒരു കാറ്റ് പോത്തിനെ കണ്ടത് മാത്രം മിച്ചം.
റൂമില്‍ എത്തിയപ്പോള്‍ നല്ല ചൂട് മസാല ചായയും പഴം പൊരിയും.ക്യാമ്പ്‌ ഫയര്‍ നു വേണ്ട എല്ലാ ഒരുക്കങ്ങളും അവിടെ ഉണ്ടു...അങ്ങനെ ആ രാത്രി.( പ്രിയ മദ്യ പാനികളെ.ഗുടലുര്‍ മദ്യം കിട്ടുള്ള.എല്ലാം ലോക്കല്‍ സാധനങ്ങള്‍ ആണ്.സൂക്ഷിച്ചാല്‍ ദുഖിക്കണ്ട )




രാവിലെ ആറു മണിക്ക് തന്നെ ട്രെക്കിങ്ങ്നു പോയി.നാട്ടിലെ മലകളുടെ അത്ര റിസ്ക്‌ അല്ല.എന്നാലും മാനിന്റെ എല്ലുകളും മറ്റും കണ്ടപ്പോള്‍ മനസിലായി കാട്  തന്നെ ആണുന്നു.മഞ്ഞു വീണു കിടക്കുന്ന ഗൂടലൂര്‍ ടൌണ്‍ ആസ്വദിക്കാന്‍ രാവിലത്തെ ഉറക്കം കളഞ്ഞല്ലോ എന്നോര്‍ത്ത് ആരും നിരാശരായില്ല.നീലഗിരിയുടെ ദ്രിശ്യ ചാരുതയില്‍ ഫോട്ടോ എടുക്കാം.


ഞങ്ങള്‍ ഫ്രോഗ് ഹില്‍ വ്യൂ പൊയന്റില്‍ എത്തി.അവിടെ നിന്നും നീഡില്‍ റോക്ക് കാണാം....മലനിരകളിലെ ഒരു അമ്പലം പോലെ തോന്നുംദൂരക്കഴ്ചയില്‍.പാചകക്കാരന് കൊടുക്കാന്‍ ഞങ്ങള്‍ മദ്യം അന്വേഷിച്ചു നടക്കുകയ്യാണ്.അപ്പോളാണ് ഒരു ലോക്കല്‍ മനുഷ്യനെ മുട്ടിയത്‌. പുള്ളി പറഞ്ഞു."കൊന്ജം മുന്നാടി പോയാ ഒരു ലെഫ്റ്റ് കട്ട്‌ ഇരുക്ക്‌ അന്ത പക്കം സ്ട്രയിട്റ്റ് പോനാ നീലഗിരി പീക്ക് ഇരിക്ക്‌."

അങ്ങനെ ആ ഇടുങ്ങിയ വഴികളിലൂടെ യാത്ര തുടങ്ങി.കാരറ്റ് തോട്ടങ്ങളും കാബേജു തോട്ടങ്ങളും ആണ് ഏറു വശങ്ങളിലും.കുറെ ചെന്നപ്പോള്‍ വഴി മോശം ആയി തുടങ്ങി.ഒരു കേരള ലോറി കിടക്കുന്നു.ഞങ്ങള്‍ വഴി ചോദിച്ചു.പുള്ളിക്കാരന് പിടുത്തം ഇല്ല .റോഡ്‌ പണിക്കാരോട് ചോദിച്ചു വഴി മനസിലാക്കി.കുറെ വീണ്ടും ചെന്നപ്പോള്‍ അതാ ഒരു സെക്യൂരിറ്റി നില്‍ക്കുന്നു.നീലഗിരി പീക്ക്.ഞങ്ങള്‍ ചോദിച്ചു.പുള്ളി പറഞ്ഞു.ഇനി എട്ടു കിലോ മീറ്റര്‍ റോഡ്‌ മോശം ആണ്...അവിടെ ചെന്നാല്‍ വണ്ടി പാര്‍ക്ക്‌ ചെയ്യാം.പിന്നെ ഒരു പതിനൊന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ ഫോറെസ്റ്റ് ഗസ്റ്റ് ഹൌസ് .നൈസ്.ഞങ്ങള്‍ തിരിച്ചു പോന്നു.തിരികെ വരുമ്പോള്‍ പഴയ ലോറി കാരന്‍ ഒരു വളിച്ച ചിരിയോടെ നില്‍ക്കുന്നു.


















വൈകിട്ട്  ഞങ്ങള്‍ സാം ഡോക്ടര്‍ നോട് യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു.നടുകാണിയുടെ ഭംഗി ആസ്വദിച്ച്...നിലംബൂര്‍ തേക്കിന്‍ തോട്ടങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം ബാറിലേക്ക്.
-- 


No comments:

Post a Comment