Monday, April 26, 2010

Wayanad

ഇടയ്ക്കല്‍ ഗുഹകള്‍.....വയനാടിന്‍റെ പൈതൃക പെരുമ ലോകത്തെ വിളിച്ചറിയിക്കുന്ന പശ്ചിമ ഘട്ട സുന്ദരി. ബത്തേരിയില്‍ നിന്നും അമ്പലവയല്‍ വഴി 10 -15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലയുടെ താഴെ എത്താം.പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒക്കെ കുറവാണു. ആകപ്പാടെ പാണ്ടി സ്റ്റൈല്‍ ഉള്ള നാലഞ്ച് ഹോട്ടെലുകള്‍  കാണാം. അല്ലാണ്ട് അവിടെ എടുത്തു പറയത്തക്ക സൌകര്യങ്ങള്‍  ഒന്നും ഇല്ല. കര്‍ണാടക സര്‍കാര്‍ ആയിരുന്നുവെങ്കില്‍ നാലാള്‍ റോഡുകളും കടകളും വന്നേനെ എന്ന് പരാതി പറയുന്ന ആളുകളെ കാണാവുന്നതാണ്.


ഗുഹയുടെ പ്രവേശന കവാടത്തിന്റെ താഴെയായി നല്ല ഉപ്പിലിട്ട കൈതച്ചക്കയും മുളക് പൊടിയിട്ട പേരക്കയും ഒക്കെ കിട്ടും. വായ പൊട്ടാതെ സൂക്ഷിക്കണം.  മോരിന്‍ വെള്ളക്കാരെയും നന്നാറി സര്‍ബതുകരെയും ഒക്കെ ഞങ്ങള്‍ അവഗണിച്ചു.പേരക്കയും നെല്ലിക്കയും ഒക്കെ ഒരു രക്ഷയില്ലാത്ത രുചി വിഭവങ്ങള്‍ ആണ്. പ്രവേശന കവാടത്തില്‍ കഷ്ട്ടിച്ചു കുറച്ചുപേര്‍ക്ക്‌ നില്‍ക്കാം. ഞങ്ങള്‍ അവിടെ ബഹളമുണ്ടാക്കിയപ്പോള്‍ ടിക്കറ്റ്‌ കൊടുക്കുന്ന ആ പാവം മനുഷ്യന്‍ വന്നു ഒച്ച വയ്ക്കരുതെന്നു സൂചിപ്പിച്ചു.അപ്പോള്‍ തന്നെ ഞങ്ങള്‍ പല ടീം ആയിനിന്നവര്‍ ഒരുമിച്ചു കൂടി വഴക്കടിക്കള്‍ തുടങ്ങി. പിന്നെ പുള്ളി ഉപദേശിക്കാന്‍ വന്നില്ല.
അമ്പുകുത്തി മലയുടെ നടുവിലായിട്ടാണ് ഇടക്കല്‍ ഗുഹകള്‍. ഞങ്ങള്‍ തുടങ്ങുകയാണ്. അതിരാവിലെ തന്നെ എത്തിയതിനാല്‍ അതികം ക്യൂ നില്‍ക്കേണ്ടി വന്നില്ല. മല കയറുന്നതിനു മുന്നേ നന്നായി പ്രാതല്‍ കഴിക്കണം ആധുനിക സ്ലാങ്ങില്‍ പറഞ്ഞാല്‍ നല്ല ഹീവി ആയി ഫുഡ്‌ അടിക്കണം. അല്ലെങ്കില്‍ മികവരും തിരിച്ചു പോകല്‍ ഉണ്ടാവില്ല. പിന്നെ വല്ലോ പോരോട്ടയോ പുട്ടോ ഒക്കെ കഴിച്ചിട്ടാണ് നിങ്ങളുടെ വരവെങ്കില്‍ സുഹൃത്തേ നിങ്ങള്ക്ക് തെറ്റി,ഒരു കുടം വെള്ളം കൂടി നിങ്ങള്‍ സഹയാത്രികനായി കൊണ്ട് പോകേണ്ടി വരും.

മലയുടെ ആദ്യ ഭാഗങ്ങളില്‍ പടികള്‍ ഉണ്ട്. പിന്നീടു പല ഭാഗത്തും ഇരുമ്പ് കൊണ്ടുള്ള ഏണികള്‍ കാണാം. ഒരാള്‍ക്ക് കടന്നു പോകാവുന്ന വഴികള്‍. പിന്നീടു കുറച്ചു കൂടി ചെന്നാല്‍ ഒരാള്‍ക്ക് ഇരുന്നു നുഴഞ്ഞു കയറേണ്ട ഭാഗവും ഉണ്ട്. നടുവോടിക്കാതെ ഒരു സര്‍കസ് കായിക അഭ്യസി കണക്കെ കയറണം. സ്ത്രീജനങ്ങള്‍ പുരുഷന്മാര്‍ക്ക് മുന്നില്‍ അടിയറ പറയേണ്ട നിമിഷങ്ങള്‍. കൂടെ വന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയെ പിടിച്ചു കയറ്റാന്‍ ഞങ്ങള്‍ നന്നായി പാട് പെട്ട്. എന്തായാലും ആയമ്മ ഇനി ജീവിതത്തില്‍ മറക്കുകയില്ല ആ യാത്ര.

ഗുഹയുടെ തുടക്കത്തില്‍ നല്ല തെളിനീര്‍ ഒഴുകി വരുന്ന ഒരു ഉറവയുണ്ട്. ഈ പര്‍വ്വത നിരകളുടെ  ഒത്ത നടുവില്‍ എങ്ങനെ വെള്ളമെതുന്നു എന്ന് നോക്കി അതിശയിച്ചിരിക്കുന്ന സഞ്ചരികളുണ്ട്‌. അമ്പുകുത്തി മലയുടെ രണ്ടു പര്‍വ്വത ശിഖരങ്ങള്‍ക്കിടയില്‍ ഒരു 100 അടി ഉയരത്തില്‍ ഭീമാകാരനായ ഒരു പാറ ഇരിക്കുന്നുണ്ട്‌. അതുകൊണ്ടാണ് ഗുഹയ്ക്ക് ആ പേര് വന്നത്. എന്തായാലും സായിപ്പിന് അത് നേരിട്ട് കാണാനുള്ള ഭാഗ്യം ആദ്യം ഉണ്ടായിക്കാണില്ല, അല്ലാത്ത പക്ഷം അവര്‍ ഈ ഗുഹകള്‍ക്ക് വേറെ വല്ലോ പേരും കൊടുത്തേനെ. ( സത്യത്തില്‍ ഒരു സായിപ്പു തന്നെയാണ് കേട്ടോ ഇതും കണ്ടെത്തിയത്)


ഗുഹയ്ക്കുള്ളിലെ തണുപ്പ്. ഹോ പറഞ്ഞറിയിക്ക വയ്യ. പശ്ചിമ ഘട്ടത്തിന്‍റെ സുഖ ശീതളത എന്ന് പറയേണ്ടി വരും. ഗുഹയുടെ ഒരു ഭാഗത്തെ വിടവുകളില്‍ നിന്നും വരുന്ന മന്ദ മാരുതന്‍ നമോക്കൊരു നവോന്മേഷം പകര്‍ന്നു നല്‍കും. ആദിമ മനുഷ്യന്റെ ശില ലിഖിതങ്ങളും ചിത്രങ്ങളും നമുക്കവിടെ കാണാം. എത്ര നാള്‍ അതവിടെ ഉണ്ടാകുമെന്നുരപ്പില്ല ഇപ്പോള്‍ തന്നെ അവിടെ ആധുനിക യുവതയുടെ ചുവര്‍ ചിത്ര രചന പാടവങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനുള്ളില്‍ എത്തിച്ചേര്‍ന്നു താമസിച്ചിരുന്ന ആദിമ മനുഷ്യരെ നാം സമ്മതിക്കണം. ആധുനിക സുഖലോലുപതയുടെ മടിത്തട്ടില്‍ വസിക്കുന്ന മനുഷ്യര്‍ എവിടെ എത്തുമ്പോള്‍ തളര്‍ന്നു  പണ്ടാരമടങ്ങും.കായിക ബലത്തെക്കാള്‍  ഉപരിയായി ആ മനുഷ്യര്‍ പ്രകൃതിയെ എത്ര മാത്രം ഭയപ്പെട്ടിരുന്നു എന്നതിന്‍റെ സൂചകങ്ങള്‍ ആണിവ.


ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. ഇനി ആണ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ അമ്പുകുത്തി മലയുടെ നെറുകയിലേക്ക്. ടൂറിസം department അവിടിവിടെയായി ഒന്ന് രണ്ടു ഏണി കളും കുറെ കയറുകളും ഇട്ടു എന്നതൊഴിച്ചാല്‍ അവിടെ വേറെ ഒന്നും തന്നെയില്ല. തീയണക്കാന്‍ വരുന്ന കേരള ഫയര്‍ ഫോഴ്സ് കാരെപ്പോലെ ന്ഞ്ഞങ്ങളും ശന്ഖിച്ചു നിന്ന്. പിന്നെ ഫയര്‍ മാന്‍ മാരുടെ സാഹസികതകള്‍ പോലെ ഞങ്ങളും കേറി തുടങ്ങി. വനിതാ രത്നങ്ങള്‍ താഴെ തന്നെ നിലയുറപ്പിച്ചു. ഒരാള്‍ മാത്രം ഞങ്ങളുടെ കൂടെ വന്നു. ആ മലയുടെ അവസാനം വരെ വരെ കയറി ആണ്പടയ്ക്കു മുന്നില്‍ അവള്‍ അഭിമാനത്തോടെ നിന്ന്.

ഈശ്വരാ!!!നന്നായി തെന്നല്‍ ഉണ്ട്. സഞ്ചാരികള്‍ കയറി പൊടിഞ്ഞു പോയ പടവുകളും പിന്നെ മണല്‍ തരികളും.ഞങ്ങളുടെ യാത്രകള്‍ കൊളമാക്കി എന്ന് പറയാം. എങ്കിലും ഒരു വിധത്തില്‍ അതിന്റെ മുകളില്‍ എത്തി. ഇനി ഉള്ളത് അമ്പു കുത്തി യുടെ ഏറ്റവും വല്യ ഗിരി ശിഖര്മാണ്. അവിടേക്ക് കയറാന്‍ പണ്ടത്തെ ഗോവണിയുടെ അവശേഷിച്ച നാമ്പുകള്‍ മാത്രം. പെണ്‍കുട്ടി താഴെ നിന്ന്. ഞങ്ങള്‍ കുറച്ചു പേര്‍ കയറി .ശിഖരത്തില്‍ നില്‍ക്കുമ്പോള്‍ മുകളിലേക്ക് മാത്രമേ നോക്കാവു,താഴേക്ക്‌ നോക്കി കൂട്ടുകാരുടെ വാക്കുകള്‍ ഒക്കെ കേള്‍ക്കാന്‍ നിന്നാന്‍ കാലപുരി എപ്പോ പൂകിയാല്‍ മതിന്നു ചോദിച്ച മതി. മലയുടെ തുഞ്ചത്ത് ചെന്നപ്പോള്‍ കാലുകള്‍ വിരയ്ക്കുന്നുണ്ടായിരുന്നു. മുകളില്‍ ചെന്ന് നിന്നാല്‍ വയനാടിന്‍റെ വശ്യ സൌന്ദര്യം ആസ്വദിക്കാവുന്നതാണ്.  തടാകങ്ങളും,മല നിരകളും,ഇട തൂര്‍ന്നു നില്‍ക്കുന്ന മരങ്ങള് ഒക്കെ കാണാന്‍ എന്ത് ഭംഗിയാണ്...



കുറെ നേരം അവിടെ എരുന്നപ്പോലാണ് തിരികെ ഞങ്ങളെ കാണാഞ്ഞു കൂട്ടുകാര്‍ വിളി തുടങ്ങിയത്. അങ്ങനെ ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി.ദൈവമേ അഹങ്കാരം ഇത്രയ്ക്ക് വേണ്ടായിരുന്നു. മലയോടു നെഞ്ചു ഉറച്ചു ഞങ്ങള്‍ ഇറങ്ങാന്‍ പാട് പെട്ട്. ഒന്ന് തെന്നിയാല്‍,താഴേക്ക്‌ വീണാല്‍ തീര്‍ന്നു. അവിടെ എവിടേലും തങ്ങി നിന്നാലും താഴെ എത്തിക്കുംബോലെക്കും തട്ടി പോയിരിക്കും. അത് കൊണ്ട് സാഹസികത എസ്ട്ടപ്പെടുന്നവര്‍ പോകുമ്പോള്‍ ഓര്‍ക്കുക കയ്യില്‍ മിനിമം കയരെങ്കിലും കരുതണം. അല്ലെങ്കില്‍ ഒരു പ്പാട് ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരും.

മലയിറങ്ങി താഴെ എത്തിയപ്പോ, സമാധാനമായി. നോക്കിയപ്പോള്‍ അതാ താഴെ മരത്തിന്റെ തണലില്‍ ഒരു മനുഷ്യന്‍ തണ്ണി മത്തന്‍ വില്‍ക്കുന്നു. ഹോ....അന്തിക്കള്ള് കുടിക്കാന്‍ നിക്കണ കുടിയന്റെ മുഖത്തെ സന്തോഷമായി ഞങ്ങള്‍ക്ക്. വയനാടിന്റെ സ്വന്തം മണ്ണില്‍ വിരിയിച്ച ആ ഭക്ഷണം ഞങ്ങള്‍ പലകുറി വാങ്ങി.

മലയുടെ താഴെ ഞങ്ങളെ കാത്തു കൂട്ടുകാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ജീവനോടെ ഉണ്ടെന്നു കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം!!!അങ്ങനെ ഞങ്ങള്‍ വീണ്ടും മലയുടെ താഴത്തേക്ക്‌. എപ്പോ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. ഏണി പടികളില്‍ വന്‍ തിരക്കാണ്. ഒരു തരത്തില്‍ ഞങ്ങള്‍ താഴെ എത്തി. പിന്നെ കേറുമ്പോള്‍ ഞങ്ങള്‍ കളിയാക്കി ചിരിച്ച പഴയ മോരും വെള്ളംവും നന്നറിയും കുടിക്കുവാനായി....

 .